തിരുവള്ളൂർ: മഹാരാഷ്ട്രയിൽ നടന്ന നാഷനൽ ഓപൺ കരാട്ടേ ചാമ്പ്യൻഷിപ്പിൽ മൂന്ന് വെള്ളിമെഡലുകൾ നേടി എ.ജി. ദേവനന്ദ അഭിമാനമായി. നെഹ്‌റു യുവകേന്ദ്രയുടെ സഹായത്തോടെ മഹാരാഷ്ട്ര അലൻ തിലക് ഷിട്ടോ റിയു കരാട്ടേ സ്കൂൾ ഇന്റർനാഷനൽ നടത്തിയ മോസസ് കപ്പ് ചാമ്പ്യൻഷിപ്പിലാണ് ദേവനന്ദ നേട്ടംകൊയ്തത്. കുമിത്തെ, ടീം കത്ത, വ്യക്തിഗത കത്ത എന്നീ ഇനങ്ങളിലാണ് നേട്ടം. ബിസിനസുകാരനായ യു.വി. ഗോപകുമാറിന്റെയും പി.എം. ആൻസിയുടെയും മകളായ ദേവനന്ദ തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിനിയാണ്. നേരത്തേ കേരള ഒളിമ്പിക് ഗെയിംസ് 2022 കത്ത വെള്ളി മെഡൽ, സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വെങ്കലം എന്നിവ നേടിയിട്ടുണ്ട്. പടം: ദേവനന്ദ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.