പാപ്പിനിശ്ശേരി: വളപട്ടണം പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വളപട്ടണം സാരംഗ ടാക്കീസിനു സമീപത്തെ കോട്ടമ്മൽ കായക്കൽ ഹൗസിലെ കെ.പി. അവിനേഷിന്റെ (42) മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ വളപട്ടണം ബോട്ടുജെട്ടിക്കു സമീപം കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് യുവാവ് വളപട്ടണം പുഴയിലേക്കു ചാടിയതായുള്ള സംശയത്തെ തുടർന്ന് തിരച്ചിൽ ആരംഭിച്ചത്. രണ്ടു ദിവസത്തെ തിരച്ചില്‍ ഫലംകണ്ടില്ല. പുഴയോരത്തിനു സമീപം ഒരു ജോടി ചെരിപ്പും ഉണ്ടായിരുന്നു. വളപട്ടണം സ്വദേശിയായ യുവാവിനെ ഞായറാഴ്ച രാവിലെ കാണാതായതായി വളപട്ടണം പൊലീസിൽ പരാതിയും ലഭിച്ചിരുന്നു. കണ്ണൂർ, പയ്യന്നൂർ, തളിപ്പറമ്പ്, തലശ്ശേരി എന്നിവിടങ്ങളിലെ അഗ്നി രക്ഷാസേനയുടെ സ്കൂബാ ടീമും തീരദേശസേനയും രണ്ടു ദിവസമായി നടത്തിയ തിരച്ചിലിനൊടുവിലാണ് ചൊവ്വാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. അവിനേഷ് വിദേശത്ത് ഓയിൽ കമ്പനിയിൽ ജോലി ചെയ്തുവരുകയായിരുന്നു. നാലുമാസം മുമ്പാണ് നാട്ടിലെത്തിത്. അരവിന്ദന്റെയും പ്രേമജയുടെയും മകനാണ്. സഹോദരി: ആശ. avineesh 42 ppn
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.