കണ്ണപുരം: മൊട്ടമ്മലിലെ പാലങ്ങാടൻ (83) നിര്യാതനായി. കണ്ണപുരം ക്ലേ പോട്ടറി വർക്കേർസ് ഇൻഡസ്ട്രിയൽ കോ-ഓപ് സൊസൈറ്റി റിട്ട. ജീവനക്കാരനാണ്. പെരുന്തോട്ടം നീലിയാർ ഭഗവതി ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി, ക്ഷേത്ര കോമരം, ആന്തൂർ നായർ എജുക്കേഷൻ സൊസൈറ്റി, കണ്ണപുരം ക്ലേ പോട്ടറി വർക്കേഴ്സ് കോ-ഓപ് സൊസൈറ്റി എന്നിവയുടെ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ധർമശാസ്ത്ര സന്ധ്യാനാമം, ധർമശാസ്ത്ര കീർത്തനം എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഭാര്യ: കെ.വി. മാധവി അമ്മ. മക്കൾ: രമാദേവി (റിസോഴ്സ് അധ്യാപിക, മാടായി ബി.ആർ.സി.), പി. ദിനേശൻ (അസി. പ്രഫ. ഗവ. ബ്രണ്ണൻ കോളജ്, തലശ്ശേരി), പി. മഹേശൻ (നഴ്സിങ് ഓഫിസർ, പൊലീസ് ആശുപത്രി, കെ.എ.പി. മാങ്ങാട്ട് പറമ്പ്), ഉമാദേവി (നഴ്സിങ് ഓഫിസർ, കണ്ണൂർ ഗവ. മെഡിക്കൽ കോളജ്, പരിയാരം). മരുമക്കൾ: പി.വി. സുരേന്ദ്രൻ (ഇലക്ടീഷ്യൻ, കണ്ണോം), ടി.വി. സുരേന്ദ്രൻ (സീനിയർ ക്ലർക്ക്, സിവിൽ സപ്ലൈസ്, തളിപ്പറമ്പ്), പി.വി.ടി. ധന്യ, പി. രാജശ്രീ (അക്കൗണ്ടന്റ്, മാടായി ബാങ്ക്, മാട്ടൂൽ പുലുപ്പിൽ ബ്രാഞ്ച്). സഹോദരങ്ങൾ: ശ്രീധരൻ നായർ (വിമുക്ത ഭടൻ, കരസേന), പരേതരായ നാരായണി അമ്മ, ഗോപാലൻ നായർ, മാധവി അമ്മ. സഞ്ചയനം വെള്ളിയാഴ്ച. balakrishnan nayar 83 kannapuram
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.