കോഴിക്കോട്: ആറ് വർഷത്തെ കാത്തിരിപ്പിന് ശേഷം നടപ്പിലാക്കിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി കാരണം പെൻഷൻകാർ അവഹേളനത്തിലായെന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ല കമ്മിറ്റി ആരോപിച്ചു. എം പാനൽ ചെയ്ത ആശുപത്രികളുടെ പട്ടികയിൽ പറഞ്ഞ അസുഖവുമായി ചെന്നാൽപോലും തിരിച്ചുപോരേണ്ട അവസ്ഥയാണുള്ളത്. സർക്കാർ ഇടനിലക്കാരനായി നോക്കിനിൽക്കാതെ ആശുപത്രികൾക്കും ഇൻഷുറൻസ് കമ്പനിക്കും ആവശ്യമായ നിർദേശം നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് കെ.സി. ഗോപാലൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. അബ്ദുറഹ്മാൻ, എൻ. ഹരിദാസൻ, ടി.കെ. രാജേന്ദ്രൻ, പി.എം. കുഞ്ഞിമുത്തു, കെ.എം. ചന്ദ്രൻ, ടി. ഹരിദാസൻ, ഒ.എം. രാജൻ, ദിനേശൻ തൂവ്വശ്ശേരി, ഡി. രവി, എസ്.എം. സേതുമാധവൻ, വി.എം. ജനാർദനൻ, കെ. വേലായുധൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.