കോഴിക്കോട്: വേതനമടക്കം ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകാത്തപക്ഷം സ്കൂൾ പാചക തൊഴിലാളികൾ ഉടൻ പ്രക്ഷോഭം ആരംഭിക്കുമെന്ന് കേരള സ്കൂൾ പാചക തൊഴിലാളി ഫെഡറേഷൻ പ്രസിഡന്‍റ് വി.പി. കുഞ്ഞികൃഷ്ണൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തൊഴിലാളികൾക്ക് രണ്ട് മാസമായി ശമ്പളം ലഭിക്കുന്നില്ല. സ്കൂൾ പൂട്ടിയ ഏപ്രിൽ, മേയ് മാസങ്ങളിൽ 2000 രൂപ തോതിൽ സമാശ്വാസം അനുവദിച്ചിരുന്നു. ഇതും ഇപ്പോൾ ലഭിച്ചിട്ടില്ല. 2017 -18 വർഷത്തെ ബജറ്റിൽ ദിവസേന ഓരോ തൊഴിലാളിക്കും 50 രൂപ വീതം കൂടുതൽ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതും നടപ്പായില്ല. തുടർന്ന് ജൂലൈ 23ന് സെക്രട്ടേറിയറ്റിന് മുന്നിൽ തൊഴിലാളികൾ സമരം നടത്തിയതിന് പിന്നാലെ അടുത്ത ദിവസംതന്നെ തുക കൈമാറുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചെങ്കിലും ഇതുവരെ തുക ലഭിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിൽ ഭക്ഷണം പാചകം ചെയ്യുന്നത് നിർത്തിയുള്ള സമരമാണ് നടത്തുക. 250 കുട്ടികൾക്ക് ഒരു തൊഴിലാളി എന്ന നില പാലിക്കണമെന്നും തൊഴിലാളികൾക്ക് ഓണം അലവൻസ് നൽകണമെന്നും പാചക തൊഴിലാളികളെ പിരിച്ചുവിടാനുള്ള അധികാരം പി.ടി.എയിൽനിന്ന് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.