മുതിർന്ന വായനക്കാരിക്ക് കുരുന്നുകളുടെ ആദരം   

എകരൂൽ: വായന വാരാചരണത്തിന്റെ ഭാഗമായി കപ്പുറം ഡോൺ ഇംഗ്ലീഷ് സ്‌കൂളിലെ വിദ്യാർഥികൾ പ്രദേശത്തെ മുതിർന്ന വായനക്കാരി മഞ്ഞമ്പ്രക്കണ്ടി ആസ്യഹജ്ജുമ്മയെ ആദരിച്ചു. പ്രിൻസിപ്പൽ എ. മുബീനയുടെ നേതൃത്വത്തിലാണ് വിദ്യാർഥികൾ 92 വയസ്സുള്ള ആസ്യ ഹജ്ജുമ്മയുടെ വീട്ടിലെത്തി പൊന്നാടയണിയിച്ച് ആദരിച്ചത്. തന്റെ പുസ്തകശേഖരത്തിലെ പുസ്തകങ്ങളിലെ പ്രസക്തഭാഗങ്ങൾ കുട്ടികളെ വായിച്ചുകേൾപ്പിച്ചു. മധുരം നൽകിയാണ് അവർ കുട്ടികളെ യാത്രയാക്കിയത്. EKAROOL 666: കപ്പുറം ഡോൺ ഇംഗ്ലീഷ് സ്‌കൂളിലെ വിദ്യാർഥികൾ പ്രദേശത്തെ മുതിർന്ന വായനക്കാരി മഞ്ഞമ്പ്രക്കണ്ടി ആസ്യ ഹജ്ജുമ്മയെ ആദരിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.