നാദാപുരം: കല്ലാച്ചി വൈദ്യുതി ഓഫിസിൽ വൈദ്യുതി ബില്ലടക്കാൻ സൗകര്യമൊരുക്കിയിരിക്കുന്നത് മാലിന്യക്കൂമ്പാരത്തിന് സമീപം. ബില്ലടക്കാൻ ഏർപ്പെടുത്തിയ കൗണ്ടറിന് സമീപമാണ് മാലിന്യം കുമിഞ്ഞുകൂടി ആരോഗ്യ ഭീഷണി ഉയർത്തുന്നത്. വയോധികരടക്കമുള്ള നൂറുകണക്കിനുപേരാണ് ദിവസവും വൈദ്യുതി ബില്ലടക്കാൻ ഓഫിസിലെത്തുന്നത്. ഇവർക്ക് ഇരിക്കാൻ കൗണ്ടറിന് മുന്നിൽ പ്രത്യേക ഇരിപ്പിടം ഇവിടെയുണ്ട്. എന്നാൽ, മാലിന്യത്തിൽ നിന്നുള്ള ദുർഗന്ധം, അവശിഷ്ടങ്ങൾ കത്തിച്ചുണ്ടാകുന്ന പുക, മലിനജലം എന്നിവ കൗണ്ടറിൽ എത്തുന്നവർക്ക് ദുരിതമാവുകയാണ്. സർക്കാർ ഓഫിസിലെ വൃത്തിഹീനമായ അവസ്ഥ ആരും കണ്ടമട്ടില്ല. മാലിന്യം കൂട്ടിയിട്ട സ്ഥലത്തിനോട് ചേർന്നുതന്നെയാണ് ഓഫിസ് കെട്ടിടത്തിലേക്കാവശ്യമായ വെള്ളം പമ്പ് ചെയ്യുന്ന കിണറുമുള്ളത്. ഈ കിണറ്റിലെ വെള്ളമാണ് ഇവിടങ്ങളിലെല്ലാം ഉപയോഗിക്കുന്നത്. ഇതേ കെട്ടിടത്തിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം, ബാങ്ക് തുടങ്ങിയ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പടം! CL K Zndm 2: കല്ലാച്ചി വൈദ്യുതി ബിൽ കൗണ്ടറിന് സമീപത്തെ മാലിന്യക്കൂമ്പാരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.