എൽ.ഇ.ഡി ബൾബ് നിർമാണവുമായി വിദ്യാർഥികൾ.

വടകര: പഠനത്തിന്‍റെ ഭാഗമായി എൽ.ഇ.ഡി ബൾബ് നിർമാണവുമായി മേമുണ്ട ഹയർ സെക്കൻഡറി വിദ്യാർഥികൾ. പത്താം ക്ലാസിലെ ഫിസിക്സ് പാഠപുസ്തകത്തിലെ ഒന്നാമത്തെ പാഠഭാഗത്തിൽ ബൾബ് നിർമാണത്തെക്കുറിച്ചുണ്ട്. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച ശിലപശാലയിലാണ് ഓരോ വിദ്യാർഥിയും ഒരു ബൾബ് നിർമിക്കുകയും കേടായ ഒരു ബൾബ് റിപ്പയർ ചെയ്ത് പുനരുപയോഗിക്കുകയും ചെയ്തത്. 200ഓളം വിദ്യാർഥികളാണ് ശിൽപശാലയിൽ ബൾബ് നിർമിക്കുന്നതിൽ പരിശീലനം നേടിയത്. ഹൈസ്കൂളിലെ പത്താം തരത്തിലെ 830 വിദ്യാർഥികൾക്കും ബൾബ് നിർമാണത്തിൽ പരിശീലനം നൽകും. എനർജി ക്ലബ് മലപ്പുറം ജില്ല കോഓഡിനേറ്ററും കെ.എസ്.ഇ.ബി എൻജിനീയറുമായ പി. സാബിർ വിദ്യാർഥികൾക്ക് പരിശീലനം നൽകി. ശിൽപശാല ഹെഡ്മാസ്റ്റർ പി.കെ. ജിതേഷ് ഉദ്ഘാടനം ചെയ്തു. ജയറാം അധ്യക്ഷത വഹിച്ചു. രാഗേഷ് പുറ്റാറത്ത് സ്വാഗതവും വി.കെ. നിസി നന്ദിയും പറഞ്ഞു. ചിത്രം മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച എൽ.ഇ.ഡി ബൾബ് നിർമാണ ശിൽപശാല saji 5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.