വടകര: കൈനാട്ടി റെയിൽവേ മേൽപാലത്തിൽ അലങ്കാര ലൈറ്റ് തുറമുഖ മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു. പാലത്തിന്റെ ഇരുവശങ്ങളിലുമായി 36 വാട്സിന്റെ 60 ലൈറ്റുകളാണ് സ്ഥാപിച്ചത്. എറണാകുളത്തെ ഷബീർ ആൻഡ് കമ്പനി 12 വർഷത്തെ കരാർ വ്യവസ്ഥയിൽ സൗജന്യമായാണ് വെളിച്ച സൗകര്യമൊരുക്കിയത്. പാലത്തിലെ രാത്രികാല ഗതാഗതം അപകട ഭീഷണിയുയർത്തിയ സാഹചര്യത്തിലാണ് പഞ്ചായത്ത് നടപടി സ്വീകരിച്ചത്. കെ.കെ. രമ എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ഗിരിജ, ജില്ല പഞ്ചായത്ത് സ്ഥിരസമിതി അംഗം എൻ.എം. വിമല, ജില്ല പഞ്ചായത്തംഗം വി.പി. നിഷ, േബ്ലാക്ക് അംഗം പി.എം. ശ്യാമള, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേവതി പെരുവണ്ടി, പി. സജിത കുമാരി, ടി. ബിന്ദു, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ, ടി.എം. രാജൻ, പി.കെ. സതീശൻ, പി. ഇസ്മായിൽ, പി.കെ. ശശി, ബാബു പറമ്പത്ത്, കെ.കെ. സദാശിവൻ, ആർ. രവീന്ദ്രൻ, ഇ.പി. അബൂബക്കർ, മുബാസ് കല്ലേരി തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. ചന്ദ്രശേഖരൻ സ്വാഗതവും സെക്രട്ടറി ടി. നിഷ നന്ദിയും പറഞ്ഞു. ചിത്രം തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ കൈനാട്ടി മേൽപാലത്തിലെ ലൈറ്റുകൾ തെളിച്ചപ്പോൾ saji l
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.