പത്രപ്രവർത്തക പെൻഷൻ വർധന വെട്ടിക്കുറച്ചതിൽ പ്രതി​ഷേധം

കോഴിക്കോട്​: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പത്രപ്രവർത്തക പെൻഷൻ വർധന 1000 ത്തിൽനിന്ന്​ 500 രൂപയാക്കി വെട്ടിക്കുറച്ചതിൽ സീനിയർ ജേണലിസ്റ്റ്​ ഫോറം ജില്ല കമ്മിറ്റി പ്രതി​ഷേധിച്ചു. ബജറ്റിലെ വാഗ്ദാനം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കണം. പ്രസിഡന്‍റ്​ വി.എൻ. ജയഗോപൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി പി.പി. അബൂബക്കർ, സി.എം. കൃഷ്ണപണിക്കർ. എം. ബാലഗോപാൽ, ഹരിദാസൻ പാലയിൽ, കെ.പി. വിജയകുമാർ, സി. അബ്​ദുറഹിമാൻ, അശോക്​ ശ്രീനിവാസൻ, പി.കെ. പാറക്കടവ്​, അഹമ്മദ്​കുട്ടി ഉണ്ണികുളം തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.