കോഴിക്കോട്: രാഹുൽ ഗാന്ധി എം.പിയുടെ ഓഫിസ് എസ്.എഫ്.ഐ ആക്രമിച്ചത് ബി.ജെ.പിയെ സന്തോഷിപ്പിക്കാനാണെന്ന് കെ. മുരളീധരൻ എം.പി. കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയിലൂടെ ആർ.എസ്.എസ് താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുകയാണ്. ഇതിനെ ശക്തമായി നേരിടും. മുഖ്യമന്ത്രിയുടെ പരിപാടികൾ ബഹിഷ്കരിക്കണോയെന്ന് വരെ യു.ഡി.എഫ് നേതൃത്വം ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആലോചിച്ചുറപ്പിച്ച് തയാറാക്കിയ അജണ്ടയുടെ ഭാഗമായാണ് എസ്.എഫ്.ഐയുടെ ആക്രമണമെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വിദ്യാർഥികൾ രോഷാകുലരായി നടത്തിയ ആക്രമണം മാത്രമല്ല, സി.പി.എമ്മിന്‍റെയും മുഖ്യമന്ത്രിയുടെയും അറിവോടെയാണ് നടത്തിയത്. കേന്ദ്ര ഏജൻസികൾ സ്വർണക്കടത്ത് അടക്കം അന്വേഷിക്കുന്നതിനിടെ നരേന്ദ്ര മോദിയെ പ്രീതിപ്പെടുത്താതെ മുന്നോട്ടുപോകാനാകില്ലെന്ന് പിണറായിക്ക് അറിയാമെന്നും മുല്ലപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.