വായന പക്ഷാചരണം

കാസർകോട്: ജില്ല സാക്ഷരത മിഷന്റെ ആഭിമുഖ്യത്തില്‍ ഉദ്ഘാടനവും ജില്ല പഞ്ചായത്ത് ഇ.കെ. നായനാര്‍ ലൈബ്രറിയില്‍ നിന്ന് റഫറന്‍സ് ലൈബ്രറി പുസ്തകത്തിന്റെ വിതരണത്തിന്റെ ഉദ്ഘാടനവും ജൂണ്‍ 20ന് രാവിലെ 10.30ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ നിര്‍വഹിക്കും. ലൈബ്രറി ഹാളിലാണ് ചടങ്ങ്. ടെറസില്‍ മഞ്ഞള്‍, ഇഞ്ചി കൃഷിയൊരുക്കി നഗരസഭ കാഞ്ഞങ്ങാട്: 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തില്‍ മഞ്ഞള്‍, ഇഞ്ചി വിത്തുകള്‍ നട്ടു. കാഞ്ഞങ്ങാട് നഗരസഭ കെട്ടിടത്തിന്റെ ടെറസിലാണ് നൂറുതടം മഞ്ഞള്‍, ഇഞ്ചി കൃഷിചെയ്യുന്നത്. നഗരസഭാധ്യക്ഷ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുല്ല അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ. ലത, കെ. അനീശന്‍, കെ.വി. മായാകുമാരി, കൗണ്‍സിലര്‍മാരായ അഹമ്മദലി, കെ.വി. സരസ്വതി, കെ. അനീശന്‍, കൃഷി വര്‍ക്കിങ് ഗ്രൂപ് ചെയര്‍മാന്‍ ടി. ബാലകൃഷ്ണന്‍, കൗണ്‍സിലർമാരായ ടി. മുഹമ്മദ് കുഞ്ഞി, സി. രവീന്ദ്രന്‍, കെ.കെ. ബാബു, ഫൗസിയ ഷെരീഫ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.