സി.പി.ഐ നേതാവിന്റെ മരണം: പ്രതി കീഴടങ്ങി

ഉദുമ: പൊയിനാച്ചി കരിച്ചേരിയില്‍ സി.പി.ഐ നേതാവ് എ. മാധവന്‍ നമ്പ്യാര്‍ വെടിയേറ്റു മരിച്ച കേസില്‍ പ്രതിയായ യുവാവ് പൊലീസില്‍ കീഴടങ്ങി. കരിച്ചേരിയിലെ ശ്രീഹരിയാണ്(28) വെള്ളിയാഴ്ച ഉച്ചയോടെ അന്വേഷണ ഉദ്യോഗസ്ഥനായ ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ യു.പി വിപിന് മുന്നില്‍ കീഴടങ്ങിയത്. തോക്ക് തൊട്ടടുത്ത പുഴയിലെറിഞ്ഞെന്ന് ശ്രീഹരി പൊലീസിനോട് പറഞ്ഞു. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരുകയാണെന്നും അതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി എത്രയും വേഗത്തില്‍ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.