'ലക്ഷ്യ' അംഗീകാരത്തിൽ മെഡിക്കൽ കോളജ്

കോഴിക്കോട്: മെഡിക്കൽ കോളജിന് ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍. ഗര്‍ഭിണികള്‍ക്ക് മികച്ച ചികിത്സയും പരിചരണവും ഉറപ്പാക്കാനും മാതൃ-ശിശു മരണനിരക്ക് കുറക്കാനുമാണ് ലക്ഷ്യ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി ലക്ഷ്യ പദ്ധതി നടപ്പാക്കിയ ആശുപത്രിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രം. ഗര്‍ഭകാല ചികിത്സക്കും പ്രസവത്തിനും ഏറ്റവും കൂടുതല്‍ പേര്‍ സമീപിക്കുന്ന ആശുപത്രിയാണിത്. ലോകോത്തര നിലവാരത്തിലുള്ള പ്രസവചികിത്സ, അണുബാധ കുറക്കുക, പ്രസവസമയത്തെ മെച്ചപ്പെട്ട സംരക്ഷണം, പ്രസവാനന്തര പരിചരണം, ഗുണഭോക്താക്കളുടെ സംതൃപ്തി, ലേബര്‍ റൂമുകളുടെയും ഗര്‍ഭിണികള്‍ക്കുള്ള ഓപറേഷന്‍ തിയറ്ററുകളുടെയും ഗുണനിലവാരം എന്നിവയെല്ലാം സാധ്യമാക്കിയാണ് അംഗീകാരം നേടിയെടുക്കാനായത്. ലേബര്‍റൂമില്‍ അഡ്മിറ്റ് ചെയ്യുന്നതു മുതല്‍ പ്രസവശേഷം വാര്‍ഡില്‍ മാറ്റുന്നതുവരെ ഗര്‍ഭിണികള്‍ക്ക് വേണ്ട സംരക്ഷണം ഉറപ്പുവരുത്തുന്നു. ലേബര്‍റൂമിലെയും ഓപറേഷന്‍ തിയറ്ററുകളുടെയും ഭൗതികസാഹചര്യങ്ങള്‍ മികച്ചതാക്കുകയും ചെയ്തു. രോഗീപരിചരണത്തിനാവശ്യമായ സംവിധാനങ്ങളും വര്‍ധിപ്പിച്ചു. അതിതീവ്ര പരിചരണം ആവശ്യമായ ഗര്‍ഭിണികള്‍ക്ക് വെന്റിലേറ്ററുകളോടു കൂടിയ ഐ.സി.യു, ഹൈ ഡിപന്‍റന്‍സി യൂനിറ്റുകളും സജ്ജമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.