ഒഴുക്കിൽപെട്ട് കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

ഗൂഡല്ലൂർ: മഴവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കോത്തഗിരി ദീനട്ടിയിലെ ഹാലമ്മാളിന്റെ (55) മൃതദേഹമാണ് കിട്ടിയത്. കനത്ത മഴയെ തുടർന്നുണ്ടായ മഴവെള്ളപ്പാച്ചിലിൽ റോഡിലൂടെ നടന്നുവരികയായിരുന്ന ഹാലമ്മാൾ ഒലിച്ചുപോവുകയായിരുന്നു. മഴയെ തുടർന്ന് റോഡിലെ ഓവുചാലുകൾ അടഞ്ഞ് വെള്ളം റോഡിലേക്ക് കയറിയിരുന്നു. പച്ചത്തേയില നുള്ളുകയായിരുന്ന ഹാലമ്മാൾ മഴ കാരണം പണി മതിയാക്കി വീട്ടിലേക്ക് റോഡിലൂടെ വരവെ വെള്ളപ്പാച്ചിലിൽപെടുകയായിരുന്നു. വൈകുന്നേരമായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കോത്തഗിരി പൊലീസ് അന്വേഷണം നടത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.