Shoulder Head സിവില്‍ സര്‍വിസ് പഠനം: സെമിനാറുമായി സഫി ചാണക്യ Blurb സെമിനാര്‍ 25ന് കാലിക്കറ്റ് ടവറിൽ കോഴിക്കോട്: സിവില്‍ സര്‍വിസ് സ്വപ്നം കാണുന്നവര്‍ക്ക് സുവര്‍ണാവസരവുമായി വിദ്യാഭ്യാസ സെമിനാര്‍ കോഴിക്കോട്ട്. സഫി സിവില്‍ സര്‍വിസ് സെന്‍ററും ചാണക്യ ഐ.എ.എസ് അകാദമിയും സംയുക്തമായി മാധ്യമം പത്രത്തിന്‍റെ സഹകരണത്തോടെ ജൂൺ 25ന് കാലിക്കറ്റ് ടവറിൽ സിവില്‍ സര്‍വിസ് വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിക്കും. ഇതിന് മുന്നോടിയായി മലപ്പുറത്ത് ജൂണ്‍ 23നും സെമിനാര്‍ നടക്കും. എൻജിനീയറിങ്, മെഡിക്കൽ പഠനങ്ങൾക്കും കോച്ചിങ്ങിനുമായി അനവധി സാധ്യതകൾ കേരളത്തിലുണ്ടെങ്കിലും സിവിൽ സർവിസിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നവർക്ക് കൃത്യമായ മാർഗനിർദേശം നൽകാൻ ഇവിടെ അധികം സ്ഥാപനങ്ങളോ സൗകര്യമോ ഇല്ല. ഈയൊരു പ്രതിസന്ധി പരിഹരിച്ച് വിദ്യാർഥികൾക്ക് കൃത്യമായി മാർഗനിർദേശം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സിവിൽ സർവിസ് സെമിനാർ സംഘടിപ്പിക്കുന്നത്. സിവില്‍ സര്‍വിസ് എന്ത്, എങ്ങനെ, എപ്പോള്‍ എന്ന വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങള്‍ക്ക് കൃത്യമായ ഉത്തരവുമായിട്ടായിരിക്കും സഫി ചാണക്യ സിവില്‍ സര്‍വിസ് സെമിനാര്‍ നിങ്ങള്‍ക്ക് മുന്നിലെത്തുക. സിവിൽ സർവിസ് കരിയർ രംഗത്തെ വിദഗ്ധരായിരിക്കും സെമിനാറിൽ വിദ്യാർഥികളുമായി സംവദിക്കാനെത്തുക. അവിടെ നിങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കാനും സിവിൽ സർവീസിലേക്കുള്ള കൃത്യമായ മാർഗരേഖ അറിയാനും അവസരമുണ്ടാകും. സിവില്‍ സര്‍വിസ് പരീക്ഷക്കൊരുങ്ങുന്നവർ പിൻതുടരേണ്ട വിഷയങ്ങളെക്കുറിച്ചും ഇന്‍സ്റ്റിറ്റ്യൂട്ട് ഒരുക്കുന്ന സ്കോളര്‍ഷിപ് സംവിധാനത്തെക്കുറിച്ചുമെല്ലാം സെമിനാറിലൂടെ വിദ്യാര്‍ഥികള്‍ക്ക് മനസിലാക്കാം. സിവില്‍ സര്‍വിസ് സ്വപ്നമായി കൊണ്ടുനടക്കുന്നവര്‍ക്ക് അത് യാഥാര്‍ഥ്യമാക്കാന്‍ ഉടന്‍ തന്നെ സെമിനാറില്‍ രജിസ്റ്റര്‍ ചെയ്യൂ. രജിസ്ട്രേഷന് വിളിക്കേണ്ട നമ്പർ: 964006014 (വാട്സപ്പ് സൗകര്യവും ലഭ്യമാണ്). Regards, Office - Marketing Manager Corp-Advertisement | Madhyamam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.