ബൈക്കിൽ ലോറിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

പയ്യന്നൂർ: ബൈക്കും ലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരിവെള്ളൂർ പാലക്കുന്ന് വടക്കുമ്പാട് സ്വദേശി എ.കെ. വിപിൻ രാജാണ് (37) മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ എട്ടിന് രാത്രി 9.30ന് ഓണക്കുന്നിൽ വിപിൻ രാജ് സഞ്ചരിച്ച ബൈക്കും എതിരെ വന്ന നാഷനൽ പെർമിറ്റ് ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. പയ്യന്നൂരിൽ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. പ്രവാസിയും പാചക തൊഴിലാളിയുമായ വിപിൻ രാജ് അവിവാഹിതനാണ്. ഗുരുതരമായി പരിക്കേറ്റ വിപിൻ രാജിനെ പിറകെവന്ന കാർ യാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചത്. വടക്കുമ്പാട്ടെ പരേതനായ ടി.ടി. ബാലൻ -എ.കെ. സരള ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: സുജ (ജി.എസ്.ടി ഓഫിസർ, പയ്യന്നൂർ), സിബി (അന്നൂർ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.