വയോജന പീഡനവിരുദ്ധ ദിനാചരണം

കോഴിക്കോട്: വയോജന സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് ലിന്റോ ജോസഫ് എം.എൽ.എ. ജില്ല സാമൂഹികനീതി ഓഫിസും കേരള സോഷ്യൽ സെക്യൂരിറ്റി മിഷനും സംഘടിപ്പിച്ച ലോക വയോജന പീഡനവിരുദ്ധ ദിനാചരണത്തിന്റെ ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. സബ്കലക്ടർ വി. ചെൽസാസിനി വയോജന ദിന സന്ദേശം നൽകി. പരിപാടിയോടനുബന്ധിച്ച് വയോജന അവകാശ സന്ദേശയാത്ര നടത്തി. ​ഗവ. ലോ കോളജ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബും നാടകവും അവതരിപ്പിച്ചു. ജില്ല സാമൂഹികനീതി ഓഫിസർ അഷ്റഫ് കാവിൽ സ്വാ​ഗതവും കേരള സാമൂഹിക സുരക്ഷമിഷൻ നോർത്ത് മേഖല പ്രോ​ഗ്രാം കോഓഡിനേറ്റർ എം.പി. ഫൈസൽ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.