സമീ​പ തദ്ദേശസ്ഥാപനങ്ങളിലെ എ.ബി.സി പദ്ധതി കോർപറേഷൻ ഏറ്റെടുക്കണം -മനുഷ്യാവകാശ കമീഷൻ

പൂളക്കടവിലെ എ.ബി.സി സെന്‍ററിൽ 8206 തെരുവുനായ്ക്കളെ വന്ധ്യംകരിച്ചു കോഴിക്കോട്: കോർപറേഷനോട്​ ചേർന്നുള്ള തദ്ദേശ സ്ഥാപനങ്ങളിൽ തെരുവുനായ്ക്കളുടെ ജനനനിയന്ത്രണ പ്രവർത്തനം (എ.ബി.സി പദ്ധതി) കാര്യക്ഷമമല്ലെന്ന് പരാതിയുയർന്നതിനാൽ ഇതുകൂടി ഏറ്റെടുക്കാൻ നഗരസഭ അധികൃതർ തയാറാകണമെന്ന് മനുഷ്യാവകാശ കമീഷൻ. നഗരസഭയിൽ എ.ബി.സി പ്രവർത്തനങ്ങൾ മാതൃകാപരമായി നടക്കുന്നുണ്ടെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. ജില്ല കോടതിവളപ്പിലെ തെരുവുനായ് ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. എൻ. ഷംസുദ്ദീൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. നഗരസഭ സെക്രട്ടറിയിൽനിന്ന് കമീഷൻ റിപ്പോർട്ട് വാങ്ങി. 2019 മാർച്ച് ഒന്നിന് പുളക്കടവിലാരംഭിച്ച തെരുവുനായ്ക്കളുടെ ജനനനിയന്ത്രണ സെന്‍ററിൽ നാളിതുവരെയായി 8206 തെരുവുനായ്ക്കളെ വന്ധ്യംകരണം ചെയ്ത് പേ വിഷബാധക്കെതിരായ കുത്തിവെപ്പ്​ നൽകി. ജില്ല കോടതിവളപ്പിൽനിന്ന് 2019 മുതൽ 2021വരെ ഏ​ഴു തവണയായി 62 തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തി. കോടതി ചുറ്റുവട്ടത്തുനിന്ന് 90 നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.