നാദാപുരം: എസ്.എസ്.എൽ.സി ഫലം പുറത്തുവന്നപ്പോൾ മേഖലയിലെ സർക്കാർ സ്കൂളുകൾക്ക് മികച്ച നേട്ടം. മലയോരത്തെ സർക്കാർ വിദ്യാലയമായ വെള്ളിയോട് ഹൈസ്കൂളിൽ, പരീക്ഷയെഴുതിയ 136 കുട്ടികളും വിജയിച്ചു. അഞ്ച് എ പ്ലസും നേടി. 269 കുട്ടികൾ പരീക്ഷയെഴുതിയ വളയം ഗവ. സെക്കൻഡറി സ്കൂളിൽ ഒരു കുട്ടിയുടെ തോൽവിയിൽ നൂറു ശതമാനം നഷ്ടമായി. 24 ഫുൾ എ പ്ലസ് നേടി. കല്ലാച്ചി ഗവ. ഹയർസെക്കൻഡറി സ്കൂൾ നൂറു ശതമാനം വിജയം നേടി. 170 കുട്ടികളും വിജയിച്ചു. ഫുൾ എ പ്ലസ് 26. സ്വകാര്യ സ്കൂളിൽ എം.ഐ.എം പേരോട്, ടി.ഐ.എം ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ, ഉമ്മത്തൂർ എസ്.ഐ.എച്ച്.എസ് കെ.ആർ. ഹൈസ്കൂൾ പുറമേരി എന്നിവ നൂറുശതമാനം വിജയം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.