വഴി തുറന്നില്ല; സെക്രട്ടറിയെ കാണാനെത്തുന്നവർക്ക് ദുരിതമെന്ന് പരാതി

രാമനാട്ടുകര: കോവിഡ് ആരംഭത്തിൽ അടച്ചുപൂട്ടിയ രാമനാട്ടുകര നഗരസഭ സെക്രട്ടറിയുടെ മുഖ്യ പ്രവേശന കവാടം ഇനിയും തുറന്നുകൊടുക്കാത്തത് പൊതുജനങ്ങൾക്ക് ദുരിതമാകുന്നതായി പരാതി. പ്രവേശന കവാടം തുറക്കാത്തതിനാൽ നഗരസഭ കാര്യാലയത്തിനകത്തെ ഇടുങ്ങിയ വഴിയിലൂടെ സഞ്ചരിച്ച് ഏഴോളം സെക്ഷനുകൾ കഴിഞ്ഞ് വേണം സെക്രട്ടറിയുടെ മുറിയിലെത്താൻ. കോവിഡ് വ്യാപനം കുറഞ്ഞ് ഓഫിസുകൾ പഴയതുപോലെ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും അടച്ചുപൂട്ടിയ സെക്രട്ടറിയുടെ മുഖ്യ പ്രവേശന വഴി തുറക്കാത്തത് ​ഓഫിസിൽ വിവിധ ആവശ്യങ്ങൾക്കെത്തുന്നവർക്ക് പ്രയാസമുണ്ടാക്കുന്നതായി പൊതുപ്രവർത്തകനായ രാമനാട്ടുകര സ്വദേശി അസ്സൻ മാനു തദ്ദേശ മന്ത്രിക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.