കോണ്‍ഗ്രസ് നേതാക്കളെ അപായപ്പെടുത്താന്‍ സി.പി.എം ശ്രമം -കെ.സുധാകരന്‍

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വും എ.​കെ. ആ​ന്‍റ​ണി​യും ഉ​ള്‍പ്പെ​ടെ കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളെ കൈ​യേ​റ്റം ചെ​യ്ത് അ​പാ​യ​പ്പെ​ടു​ത്താ​ന്‍ സി.​പി.​എം ബോ​ധ​പൂ​ര്‍വം ശ്ര​മി​ക്കു​ന്നെ​ന്നു കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ കെ. ​സു​ധാ​ക​ര​ന്‍. സി.​പി.​എം ഗു​ണ്ട​ക​ൾ കെ.​പി.​സി.​സി ഓ​ഫി​സ് ത​ല്ലി​ത്ത​ക​ര്‍ത്ത് 24 മ​ണി​ക്കൂ​ര്‍ ക​ഴി​യു​ന്ന​തി​നു മു​മ്പാ​ണ്​ പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലേ​ക്ക് ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​ര്‍ അ​തി​ക്ര​മി​ച്ച് ക​യ​റി​യ​ത്. ഇ​ത് ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മാ​യി കാ​ണാ​ന്‍ സാ​ധി​ക്കി​ല്ല. കെ.​പി.​സി.​സി, ക​ന്‍റോ​ണ്‍മെ​ന്‍റ്​ ഓ​ഫി​സു​ക​ളി​ലേ​ക്ക് സി.​പി.​എം-​ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​ര്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധം ത​ട​യു​ന്ന​തി​ല്‍ പൊ​ലീ​സി​ന് ഗു​രു​ത​ര സു​ര​ക്ഷാ​വീ​ഴ്ച​യാ​ണു​ണ്ടാ​യ​ത്. കോ​ണ്‍ഗ്ര​സ് ഓ​ഫി​സു​ക​ള്‍ വ്യാ​പ​ക​മാ​യി ആ​ക്ര​മി​ക്ക​പ്പെ​ടു​മ്പോ​ഴും അ​തി​സു​ര​ക്ഷാ മേ​ഖ​ല​യാ​യ ക​ന്‍റോ​ണ്‍മെ​ന്‍റ്​ ഹൗ​സി​ന് സു​ര​ക്ഷ ഏ​ര്‍പ്പെ​ടു​ത്താ​ന്‍ സാ​ധി​ക്കാ​ത്ത പൊ​ലീ​സ് സി.​പി.​എം ഗു​ണ്ട​ക​ള്‍ക്ക് കു​ട​പി​ടി​ക്കു​ക​യാ​ണ്. വി​മാ​ന​ത്തി​ല്‍ യൂ​ത്ത് കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​രെ മ​ർ​ദി​ച്ച എ​ൽ.​ഡി.​എ​ഫ് ക​ണ്‍വീ​ന​ര്‍ ഇ.​പി. ജ​യ​രാ​ജ​നെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ക്കാ​തെ പൊ​ലീ​സ് ഒ​ളി​ച്ചു​ക​ളി ന​ട​ത്തു​ക​യാ​ണെ​ന്നും സു​ധാ​ക​ര​ൻ ആ​രോ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി​യെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കി​യ യൂ​ത്ത് കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​രാ​യ ഫ​ര്‍സി​ന്‍ മ​ജീ​ദ്, ആ​ര്‍.​കെ. ന​വീ​ന്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍ക്ക് കോ​ണ്‍ഗ്ര​സ് നി​യ​മ​സ​ഹാ​യം ന​ല്‍കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.