സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ് രൂപവത്കരിച്ചു

കുന്ദമംഗലം: ഹയർസെക്കൻഡറി സ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. കുന്ദമംഗലം ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് നടക്കുന്ന മദ്യം, മയക്കുമരുന്ന് വിൽപന, മറ്റ് അനാശാസ്യ പ്രവർത്തനങ്ങൾ എന്നിവ നിയന്ത്രിക്കാനാണ് കമ്മിറ്റി രൂപവത്കരിച്ചത്. പൊലീസ്, എക്സൈസ് ഡിപ്പാർട്ട്മെന്റുകളിൽനിന്ന് സഹായസഹകരണങ്ങൾ ഉണ്ടാകുമെന്ന് അധികാരികൾ ഉറപ്പുനൽകി. സ്ക്വാഡ് പ്രവർത്തനം ശക്തമാക്കാൻ തീരുമാനിച്ചു. പ്രിൻസിപ്പൽ ഒ. കല ഉദ്ഘാടനം ചെയ്തു. ടി. ജയപ്രകാശൻ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ പി. കൗലത്ത്, ബാബുരാജ്, ഷഫീഖ് അലി, പി. രാജൻ, സുനിൽ കുമാർ, പി.കെ. ഹരീഷ്, കെ. വിനോദിനി, കെ. ശോഭന, കോഓഡിനേറ്റർ എ.പി. ശ്രീജിത്ത് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ പി. ദീപു സ്വാഗതവും ടി. രാജനാരായണൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.