ഷോളയാർ പുഴയിൽ യുവാവ് മുങ്ങിമരിച്ചു

ഇടയിൽപീടിക: ഇടയിൽപീടിക 'ഫെമ്സിൽ' താമസിക്കുന്ന ചാലിയാറത്ത് പുതുക്കുടിയിൽ മൻസൂർ (38) നിര്യാതനായി. തമിഴ്നാട് പൊള്ളാച്ചിക്കുസമീപം ഷോളയാറിൽ പുഴയിൽ മുങ്ങിമരിക്കുകയായിരുന്നു. പരേതനായ മഹമൂദ് മാസ്റ്ററുടെയും നസീമയുടെയും മകനാണ്. ഭാര്യ: പെരിങ്ങാടി റെയ്ഹാനിൽ ഫരിഹ. മക്കൾ: മിസ്ന സറിൻ, സമീൽ (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: അബ്ദുൽ ലത്തീഫ്, മഖ്സൂദ്, ജാസ്മിൻ, ജീന. ഖബറടക്കം ഞായറാഴ്ച വൈകീട്ട് വെള്ളാച്ചേരി ഖബർസ്ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.