എകരൂൽ: വൈവിധ്യമാർന്ന പരിപാടികളോടെ ഗ്രാമീണ മേഖലയെ വർണാഭമാക്കി നടന്ന സ്കൂൾ പ്രവേശനോത്സവ ചടങ്ങുകൾ നവാഗത വിദ്യാർഥികൾക്ക് കൗതുകമായി. ഉണ്ണികുളം പഞ്ചായത്ത്തല ഉദ്‌ഘാടനം പൂനൂർ ജി.എം.യു.പി സ്‌കൂളിൽ പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ നിർവഹിച്ചു. വാർഡ് അംഗം സി.പി. കരീം മാസ്റ്റർ അധ്യക്ഷത വഹിച്ചു. നവീകരിച്ച ക്ലാസ് മുറികൾ വൈസ് പ്രസിഡന്റ് നിജിൽ രാജ് ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് നൽകിയ ഫർണിച്ചറുകളുടെ സമർപ്പണം ബിച്ചു ചിറക്കൽ നിർവഹിച്ചു. ബ്ലോക്ക് അംഗം പി. സാജിദ, ബി.ആർ.സി ട്രെയിനർ ടി.കെ. അബ്ബാസ്, ബി.പി.സി ഡിക്ട മോൾ, ഷാഫി സക്കരിയ, ഇസ്മായിൽ ആനപ്പാറ തുടങ്ങിയവർ സംസാരിച്ചു. പ്രഥമാധ്യാപകൻ ഇ. ശശീന്ദ്രദാസ് സ്വാഗതവും സലാം മലയമ്മ നന്ദിയും പറഞ്ഞു. കെ.ടി. ബാബുരാജ്, അശോകൻ കീഴരിയൂർ എന്നിവരുടെ കലാപരിപാടികളും അരങ്ങേറി. എകരൂൽ: ഇയ്യാട് എം.ഐ.യു.പി സ്കൂളിൽ ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ ഉദ്‌ഘാടനം ചെയ്തു. വാർഡ് അംഗം അതുൽ പുറക്കാട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ ഇ.ടി. ബിനോയ് മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് ടി.കെ. ആരിഫ്, എം.കെ. ഷമീർ, എം. ബഷീർ മാസ്റ്റർ സംസാരിച്ചു. ഹെഡ് മാസ്റ്റർ ഒ.പി. കൃഷ്ണദാസ് സ്വാഗതവും അസീസ് മാസ്റ്റർ നന്ദിയും പറഞ്ഞു. എകരൂൽ: പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ബ്ലോക്ക് അംഗം പി. സാജിദ ഉദ്‌ഘാടനം ചെയ്തു. വിദ്യാർഥി പ്രതിനിധി അഹമ്മദ് ഷാഹിം ഏറ്റുവാങ്ങി. വാർഡ് അംഗം ആനിസ അധ്യക്ഷത വഹിച്ചു. ഖൈറുന്നിസ റഹീം, മുഹമ്മദ് റാഷിദ്, സലിം പുല്ലടി, എ.വി. മുഹമ്മദ്, കെ.കെ. ഷൈജു, കെ. അബ്ദുൽസലീം, അബ്ദുൽ ലത്തീഫ് മലോറം സംസാരിച്ചു. പ്രിൻസിപ്പൽ ടി.ജെ. പുഷ്പവല്ലി സ്വാഗതവും ഡോ. സി.പി. ബിന്ദു നന്ദിയും പറഞ്ഞു. എകരൂൽ: ഇയ്യാട് അൽഹുദ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രവേശനോത്സവം എഴുത്തുകാരൻ കെ. ഗോബാൽ ഷാങ് ഉദ്ഘാടനം ചെയ്തു. എ. ഹൈദർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കഥാകൃത്ത് ഹഖ് ഇയ്യാട്, കെ. മുഹമ്മദ് ഹാജി, കെ.വി. മുഹമ്മദ് മാസ്റ്റർ, പി.സി. ഷബീർ, ജംഷീന എന്നിവർ സംസാരിച്ചു. എകരൂൽ: ഉണ്ണികുളം ഗവ. യു.പി സ്കൂളിൽ ബിച്ചു ചിറക്കൽ ഉദ്ഘാടനം ചെയ്തു. പി.പി. ജയൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിജിൽരാജ് വിദ്യാർഥികളെ സ്വീകരിച്ചു. മാതൃ സമിതി അധ്യക്ഷ ലിബി, വി.വി. ശേഖരൻ നായർ, സന്തോഷ് കുമാർ, ടി.പി. മുഹമ്മദ് അഷ്റഫ്, കെ. ഷൈല കുമാരി, ടി. നന്ദിനി, എം.ആർ. ഷീലജ, യു. കൃഷ്ണകുമാർ, പി.വി. ഗണേഷ് എന്നിവർ സംസാരിച്ചു. പ്രഥമാധ്യാപകൻ എ. മുഹമ്മദ് ഇഖ്ബാൽ സ്വാഗതവും ടി.പി. ഷീജ നന്ദിയും പറഞ്ഞു. പൂനൂർ: കാന്തപുരം ജി.എൽ.പി സ്കൂളിൽ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നവാഗതരെ വരവേറ്റു. പി.ടി.എ പ്രസിഡന്റ് നവാസ് മേപ്പാട്ട് അധ്യക്ഷത വഹിച്ചു. കെ.കെ. അബ്ദുല്ല മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ആനിസ ചക്കിട്ടക്കണ്ടി, സന്ധ്യ സുനിൽ, രാജൻ മാണിക്കോത്ത് എന്നിവർ സംസാരിച്ചു. പ്രഥമാധ്യാപകൻ എൻ.കെ. മുഹമ്മദ് സ്വാഗതവും എൻ.കെ.എം. സൈനബ നന്ദിയും പറഞ്ഞു. എകരൂൽ: പള്ളിയോത്ത് ഗവ. എൽ.പി സ്‌കൂളിൽ കെ.എം. സചിൻ ദേവ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് നിജിൽ രാജ്, ബിച്ചു ചിറക്കൽ, ഒ.എം. ശശീന്ദ്രൻ, ഗിരിജ തെക്കേടത്ത് സംസാരിച്ചു. കെ. ഉഷ സ്വാഗതവും പി.കെ. ഉഷ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.