ബാലുശ്ശേരി: എ.യു.പി സ്കൂൾ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. കെ. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം ബീന കാട്ടുപറമ്പത്ത്, കെ.കെ ശ്യാം പ്രസാദ്, റിട്ട. ഹെഡ് മാസ്റ്റർ കെ.മൊയ്തി, രജിന എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക ആശ സ്വാഗതവും നിജിൽ മാസ്റ്റർ നന്ദിയും പറഞ്ഞു. ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് മധുരവും പഠനോപകരണങ്ങളും വിതരണം ചെയ്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.