എളേറ്റിൽ: വലിയപറമ്പിൽ സർവിസ് ബാങ്ക് ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന 10 ലക്ഷം രൂപയുടെ കോഴ വിവാദത്തിൽ പങ്കുള്ള ബാങ്ക് ഭരണ സമിതി അംഗങ്ങൾക്കും ഭരണം നയിക്കുന്ന പാർട്ടി നേതാക്കൾക്കുമെതിരെ കേസെടുത്ത് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഐ.എൻ.എൽ കിഴക്കോത്ത് പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ബാങ്ക് ഭരണം ഉപയോഗിച്ച് അഴിമതി നടത്തുന്നത് സംബന്ധിച്ച് മുസ്‍ലിംലീഗ് പാർട്ടിയും അന്വേഷണം നടത്തണം. അഴിമതിക്കെതിരെ സമരപരിപാടികൾക്ക് നേതൃത്വം നൽകാനും തീരുമാനിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ പന്നൂർ അധ്യക്ഷത വഹിച്ചു. വഹാബ് മണ്ണിൽകടവ്, സകരിയ എളേറ്റിൽ, എം.എസ്. മുഹമ്മദ്, സുലൈമാൻ പന്നൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.