പാഴൂർ: കൂളിമാട്-പുൽപറമ്പ് റോഡിന്റെ പാർശ്വഭിത്തി പാഴൂരിൽ തകർന്നു. പാഴൂർ മിനി സ്റ്റേഡിയത്തിലേക്കാണ് കരിങ്കൽഭിത്തി തകർന്നുവീണത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. രണ്ടു വർഷംമുമ്പ് വീതി കൂട്ടി പരിഷ്കരിച്ച റോഡാണിത്. മിനി സ്റ്റേഡിയം ഭാഗത്ത് ഏതാണ്ട് നൂറ് മീറ്ററോളം ദൂരത്തിലാണ് പാർശ്വഭിത്തി കെട്ടി ഉയർത്തിയിരുന്നത്. ഇവിടെ റോഡിന്റെ ഇരു ഭാഗത്തും കല്ലുകൾ പുറത്തേക്ക് തള്ളി അപകടാവസ്ഥയിലാണ്. പൊളിഞ്ഞ ഭാഗത്ത് പാർശ്വഭിത്തിയുടെ ബെൽറ്റ് മാത്രമാണ് തകരാതെ ശേഷിക്കുന്നത്. ശേഷിക്കുന്ന ഭാഗവും തകരാൻ സാധ്യതയുള്ളതിനാൽ മുഴുവൻ പൊളിച്ചുപണിയണമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രവൃത്തിയിൽ അപാകതയുണ്ടെന്നും അന്വേഷിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.