പ്രവേശനോത്സവത്തിന് വേറിട്ട കാഴ്ചകളൊരുക്കി മേമുണ്ട സ്കൂൾ

വടകര: പ്രവേശനോത്സവത്തിന് വേറിട്ട കാഴ്ചകളൊരുക്കി മേമുണ്ട എച്ച്.എസ്.എസ് ശ്രദ്ധേയമായി. കേരളത്തിലെ തനത് കലാരൂപങ്ങൾ കോർത്തിണക്കിയ നൃത്തശിൽപത്തോടെ പുതിയ കുരുന്നുകളെ വരവേറ്റു. മേമുണ്ട സ്കൂൾ കലാകാരന്മാരും കലാകാരികളും ചേർന്ന് വിവിധ കലാപരിപാടികളും ഗാനമേളയും അവതരിപ്പിച്ചു. സ്കൂൾ പ്രവേശനോത്സവം എഴുത്തുകാരൻ എം.കെ മനോഹരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. മാനേജർ രാജൻ, പ്രിൻസിപ്പാൾ പി.കെ കൃഷ്ണദാസ്, ഹെഡ്മാസ്റ്റർ പി.കെ ജിതേഷ്, പി.പി പ്രഭാകരൻ, എം. നാരായണൻ, ജയശ്രീ ദിലീപ്, ഡോ. തോമസ്, ഇ. അശോകൻ, അഭിശ്രീ ഗൗതം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.