കൂടരഞ്ഞി: കുന്നമംഗലം ബി.ആർ.സിതല പ്രവേശനോത്സവം കൂമ്പാറ ഗവ. ട്രൈബൽ എൽ.പി സ്കൂളിൽ ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ജോർജ് എം. തോമസിന്റെ ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിച്ച മൂന്ന് ക്ലാസ് മുറികളുടെയും ഗ്രൗണ്ട് നവീകരണ പ്രവൃത്തിയുടെയും ഉദ്ഘാടനം നിർവഹിച്ചു. ജോർജ് എം. തോമസ് മുഖ്യാതിഥിയായി. ജി. ജീവദാസ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, വി.എസ്. രവീന്ദ്രൻ, റോസ്‌ലി ജോസ്, ഹെലൻ ഫ്രാൻസിസ്, ബോബി ഷിബു, എൽസമ്മ ജോർജ്, ജോണി വാളിപ്പളാക്കൽ ജോസ് തോമസ്, എ.ഇ.ഒ ഓംകാരനാഥൻ, ശിവദാസൻ, കെ. ധന്യ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ കെ.എസ്. ഷാജു സ്വാഗതവും കെ. നൗഫൽ നന്ദിയും പറഞ്ഞു. * Thiru 1 Lin : കൂമ്പാറ ജി.ടി.എൽ.പി സ്കൂളിൽ ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.