-പുതിയാപ്പ കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ ബ്ലോക്ക് കോഴിക്കോട്: തീരദേശത്തെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ സർക്കാർ കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്ന് വനം-വന്യജീവി മന്ത്രി എ.കെ. ശശീന്ദ്രൻ. പുതിയാപ്പ കുടുംബാരോഗ്യകേന്ദ്രത്തിലെ പുതിയ ബ്ലോക്കിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഫിഷറീസ് വകുപ്പിന്റെ 'മത്സ്യബന്ധന മേഖലയുടെ അടിസ്ഥാന സൗകര്യവും മാനവശേഷി വികസനവും' പദ്ധതിയിലുൾപ്പെടുത്തിയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. തീരദേശ വികസന കോർപറേഷൻ മുഖേന 1.38 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. മേയർ ഡോ. ബീന ഫിലിപ് അധ്യക്ഷത വഹിച്ചു. അബ്ദുൽ മജീദ് പോത്തന്നൂരാൻ, ഡോ. ജയശ്രീ, ഒ.പി. ഷിജിന, വി.കെ. മോഹൻദാസ്, വി.പി. മനോജ്, ഇ.പി. സഫീന, എസ്.എം. തുഷാര തുടങ്ങിയവർ സംസാരിച്ചു. ഡോ. കെ.എ. നീതു സ്വാഗതവും സുനീഷ് ജോർജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.