ഡി.വൈ.എഫ്.ഐ പഠനോത്സവം സംസ്ഥാനതല ഉദ്ഘാടനം

ബാലുശ്ശേരി: ഡി.വൈ.എഫ്.ഐ പഠനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ബാലുശ്ശേരി ബ്ലോക്കിലെ മണ്ണാംപൊയിലിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജും സംസ്ഥാന പ്രസിഡന്റ് വി. വസീഫും ചേർന്ന് വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് നിർവഹിച്ചു. കേരളത്തിലുടനീളം ഈ അധ്യയന വർഷം സ്കൂളിലെത്തുന്ന വിദ്യാർഥികൾക്ക് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്യുമെന്ന് നേതാക്കൾ പറഞ്ഞു. ജില്ലാ പ്രസിഡൻറ് എൽ.ജി. ലിജീഷ് അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി പി.സി. ഷൈജു, അഡ്വ. കെ.എം സച്ചിൻ ദേവ് എം.എൽ.എ, ജില്ലാ ട്രഷറർ ടി.കെ. സുമേഷ്, ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട്, ദിപു പ്രേംനാഥ്, ടി. അതുൽ, കെ.എം. നിനു, എസ്‌.എസ്സ്‌. അതുൽ എന്നിവർ സംസാരിച്ചു. ടി. സരുൺ സ്വാഗതവും പി. സനൂപ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.