കോഴിക്കോട്: ജില്ല ജഡ്ജിയും ജില്ല ലീഗൽ സർവിസസ് അതോറിറ്റി ചെയർപേഴ്സനുമായ പി. രാഗിണി സർവിസിൽനിന്ന് വിരമിക്കുന്നതിനോടനുബന്ധിച്ച് ജില്ല ലീഗൽ സർവിസസ് അതോറിറ്റി യാത്രയയപ്പ് നൽകി. ജില്ല കോടതി കോൺഫറൻസ് ഹാളിൽ മെംബർ സെക്രട്ടറി കെ.ടി. നിസാർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ല കലക്ടറും ജില്ല ലീഗൽ സർവിസസ് അതോറിറ്റി അംഗവുമായ ഡോ. എൻ.തേജ് ലോഹിത് റെഡ്ഡി, ഡി.എൽ.എസ്.എ, ടി.എൽ.എസ്.സി ജീവനക്കാരുടെ സ്നേഹോപഹാരം കൈമാറി. കെ.ഇ. സാലിഹ് അധ്യക്ഷത വഹിച്ചു. സബ് ജഡ്ജി എം.പി. ഷൈജൽ, കെ.എൻ. ജയകുമാർ, അഡ്വ.എം.എസ്. സജി, അഡ്വ. ടി.വി. ഹരി, അഡ്വ. വി.പി. രാധാകൃഷ്ണൻ, ആർ.സിന്ധു, ഡോ. ഉമർ ഫാറൂഖ്, അഷ്റഫ് കാവിൽ, ഡോ.രമേശൻ, ഡെപ്യൂട്ടി കമീഷണർ ഓഫ് പൊലീസ് അമോസ് മാമൻ, ഡെപ്യൂട്ടി കമീഷണർ ഓഫ് എക്സൈസ് ജയപാലൻ, അഫ്സൽ എന്നിവർ സംസാരിച്ചു. അഡ്വ. ജി. ബിന്ദു നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.