കാരന്തൂർ പാറ്റേൺ സ്റ്റേഡിയം നവീകരണ പ്രവൃത്തിക്ക് തുടക്കം

കുന്ദമംഗലം: കാരന്തൂർ പാറ്റേൺ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവൃത്തിക്ക് ഉജ്ജ്വലതുടക്കം. എളമരം കരീം എം.പി. ശിലാഫലകം അനാച്ഛാദനം ചെയ്തു. സ്റ്റേഡിയം ഡെവലപ്മെന്റ് കമ്മിറ്റി ചെയർമാൻ സൂര്യ അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. അഡ്വ. പി.ടി.എ. റഹീം എം.എൽ. എ മുഖ്യപ്രഭാഷണം നടത്തി. മാസ്റ്റേഴ്സ് വോളി സംസ്ഥാന കൺവീനർ സൂര്യ അബ്ദുൽ ഗഫൂർ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ, സംസ്ഥാന വോളിബാൾ അസോസിയേഷൻ ജനറൽ സെക്രട്ടറി സി. സത്യൻ, സംസ്ഥാന റഫറീസ് കൺവീനർ കെ. കെ. മൊയ്‌തീൻ കോയ ഹാജി, മുൻ സംസ്ഥാന വോളി താരം പി. ശ്രീനിവാസൻ, ജില്ല വോളിബാൾ അസോസിയേഷൻ പ്രസിഡന്റ്‌ പി.കെ. ബാപ്പു ഹാജി വോളിബാൾ അസോസിയേഷൻ സെക്രട്ടറി സുരേന്ദ്രനാഥ്‌, കോച്ചുമാരായ യൂസഫ്,മുഹമ്മദ്‌ ഫാറൂഖ്, പ്രമീള, സിത്തു അപ്പുക്കുട്ടൻ, ഷാലിമ, ആനന്ദ്, ഐശ്വര്യ, കെ.സി.എം. ബഷീർ, മനോജ്‌, പി ശ്രീനു, കെ.വി. മജീദ് എന്നിവരെ ആദരിച്ചു. കുന്ദമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബാബു നെല്ലൂളി, കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിജി പുൽക്കുന്നുമ്മൽ, വൈസ് പ്രസിഡന്റ്‌ വി. അനിൽകുമാർ, ജില്ല പഞ്ചായത്ത്‌ അംഗം എം. ധനീഷ് ലാൽ എന്നിവർ പ​​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.