പ്രതിഷേധ ധർണ

കുന്ദമംഗലം: പഞ്ചായത്തിലെ വാർഡ് പതിനാലിൽ സ്ഥിതി ചെയ്യുന്ന ഇയ്യാറമ്പിൽ അംഗൻവാടിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഉടൻ യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ നടത്തി. മണ്ഡലം പ്രസിഡന്റ് സിറാജുദ്ദീൻ ഇബ്നു ഹംസ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ.പി. ഉമർ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എം.എ. സുമയ്യ, കെ.കെ. അബ്ദുൽ ഹമീദ് എന്നിവർ സംസാരിച്ചു. വാർഡ് 14 പ്രസിഡന്റ് എം.സി. മജീദ് സ്വാഗതവും എം. പി. ഫാസിൽ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.