കോഴിക്കോട്: ഒറ്റപ്പെട്ടു പോയവരും അശരണരുമായ വയോജനങ്ങൾക്കും മാനസികാസ്വാസ്‌ഥ്യം പ്രകടിപ്പിക്കുന്നവർക്കും ചികിത്സ സൗകര്യങ്ങളും മറ്റുമൊരുക്കി ജില്ല നിയമസേവന അതോറിറ്റി. കഴിഞ്ഞ ദിവസം അരീക്കാട് സ്വദേശിയായ കുഞ്ഞാത്തുബിയെ വളർത്തു മകൾ ഗവ. ആയുർവേദ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡിസ്ചാർജ് ചെയ്തു കൊണ്ട് പോകാൻ ആരും തയാറാവാത്തതിനെ തുടർന്ന് ജില്ല നിയമ സേവന അതോറിറ്റി സെക്രട്ടറി എം.പി. ഷൈജൽ ഇടപെട്ടു. ആശുപത്രി അധികൃതരുമായി സംസാരിച്ച് ഒരാഴ്ച സമയം ചോദിച്ചുവാങ്ങി. സാമൂഹ്യനീതി വകുപ്പുമായി ബന്ധപ്പെട്ട് 'കനിവ് സ്നേഹതീരം' അഭയകേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പിങ്ക് വനിത പൊലീസ് ഓഫിസർമാരായ മുനീറ, നീമ, ഷീബ, സുബൈദ, ജയശ്രീ, പാരാലീഗൽ വളൻറിയർമാരായ സലീം വട്ടക്കിണർ, പ്രേമൻ പറന്നാട്ടിൽ, മുനീർ മാത്തോട്ടം എന്നിവരും ഈ ഉദ്യമത്തിൽ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.