കോഴിക്കോട്: ഹൃദയ ശസ്ത്രക്രിയ രംഗത്ത് നേട്ടവുമായി വടകര സഹകരണ ആശുപത്രി. കാസർകോട് സ്വദേശിയായ 60കാരന്‍റെ ഹൃദയത്തിലെ മുഴ നീക്കാനുള്ള ശസ്ത്രക്രിയയും രക്തക്കുഴലുകളിലെ മൂന്ന് ബ്ലോക്കുകൾ നീക്കാനുള്ള ബൈപാസ് ശസ്ത്രക്രിയകളും ഒരുമിച്ചു ചെയ്തതായി ആശുപത്രി അധികൃതർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 33x 28 എം.എം വലുപ്പമുള്ള മുഴയാണ് ഹൃദയത്തിൽ നിന്ന് നീക്കം ചെയ്തത്. അഞ്ചു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഹൃദയത്തിലെ മുഴയും ബ്ലോക്കുകളും നീക്കിയത്. കാർഡിയോ തൊറാസിക് സർജറി വിഭാഗം മേധാവി ഡോക്ടർ ശ്യാം കെ.അശോക്, കാർഡിയാക് അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. വിഘ്നേഷ് എന്നിവരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. ശ്വാസതടസ്സം മൂലം നടത്തിയ പരിശോധനയിലാണ് ഹൃദയത്തിലെ മുഴ കണ്ടെത്തിയതും ചികിത്സക്കായി വടകര സഹകരണ ആശുപത്രിയിലെത്തിയതും. പതിനായിരത്തിൽ മൂന്നോ നാലോ പേർക്ക് മാത്രമെ ഇത്തരത്തിൽ മുഴകൾ ഹൃദയത്തിൽ ഉണ്ടാകാറുള്ളൂവെന്ന് ഡോ. ശ്യാം കെ. അശോക് പറഞ്ഞു. വാർത്തസമ്മേളനത്തിൽ വടകര സഹകരണ ആശുപത്രി പ്രസിഡന്റ് ആർ. ഗോപാലൻ, വൈസ് പ്രസിഡന്റ് കെ. ശ്രീധരൻ, സെക്രട്ടറി പി.കെ. നിയാസ്, ഡോ. വിഘ്നേഷ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.