കോഴിക്കോട്: ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ജെ.ഡി.ടി ഇസ്ലാം ഓർഫനേജ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'സ്മൈൽ പ്ലീസ്' ദ്വിദിന സമ്മർ വെക്കേഷൻ ക്യാമ്പിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിദ്യാർഥികളുമായി സംവദിച്ചു. അറിവ് ശക്തിയാണെന്നും വിദ്യാഭ്യാസത്തിലൂടെ ശക്തിയാർജിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. അശരണരായ വിദ്യാർഥികൾക്ക് പിന്തുണയും പ്രോത്സാഹനവും നൽകി അവരെ വിദ്യാസമ്പന്നരാക്കാനുള്ള ജെ.ഡി.ടി ഇസ്ലാമിന്റെ പരിശ്രമം ഏറെ പ്രശംസനീയമാണെന്നും ഗവർണർ അഭിപ്രായപ്പെട്ടു. എം.കെ. രാഘവൻ എം.പി, ജെ.ഡി.ടി ഇസ്ലാം സെക്രട്ടറി ഡോ. പി.സി. അൻവർ, ജോ. സെക്രട്ടറി എം.പി. അബ്ദുൽ ഗഫൂർ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ കെ.കെ. ഹമീദ് എന്നിവർ സംബന്ധിച്ചു. governor @jdt ജെ.ഡി.ടി ഇസ്ലാം ഓർഫനേജ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'സ്മൈൽ പ്ലീസ്' ദ്വിദിന സമ്മർ വെക്കേഷൻ ക്യാമ്പ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.