പാരിസ് ചന്ദ്രന് ജന്മനാടിന്റെ യാത്രാമൊഴി

നരിക്കുനി: പാരിസ് ചന്ദ്രന് ജന്മനാടിന്റെ യാത്രാമൊഴി. അ​ന്ത്യോപചാരമർപ്പിക്കാൻ നിരവധി പേർ വട്ടപ്പാറപ്പൊയിലിലെ വസതിയിലെത്തി. കേരള സർക്കാറിനും മുഖ്യമന്ത്രിക്കുംവേണ്ടി സബ് കലക്ടർ ചെൽസ സിനി റീത്ത് സമർപ്പിച്ചു. ചലച്ചിത്ര അക്കാദമിക്കും സാംസ്കാരികമന്ത്രി സജി ചെറിയാനുംവേണ്ടി നവീനയും നാടക് സംസ്ഥാന കമ്മിറ്റിക്കുവേണ്ടി എൻ.വി. ബിജുവും നാടക് ജില്ല കമ്മിറ്റിക്കുവേണ്ടി എ.പി.പി. വാസുദേവനും റീത്ത് സമർപ്പിച്ചു. കവി അൻവർ അലി, നടൻ മുരളി മേനോൻ, ലോകധർമ തിയറ്റർ എറണാകുളം ചന്ദ്രദാസ്, ഒ. അജിത്ത് കുമാർ, അഭീഷ് ശശിധരൻ, നർത്തകനായ ഫവാസ് അമീർ ഹംസ, സംഗീതജ്ഞരായ പ്രതാപ് കോഴിക്കോട്, സുനിൽ ഭാസ്കർ എന്നിവരും അന്ത്യോപചാരമർപ്പിക്കാനെത്തി. വൈകീട്ട് നാലു മണിക്ക് ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. മക്കളായ ആനന്ദ്രരാഗും ആയുഷും ചിതക്ക് തീ കൊളുത്തി. പടം :പാരിസ് ചന്ദ്രന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.