സൈഡ് വീൽ സ്കൂട്ടറും ഇലക്ട്രോണിക് വീൽചെയറും നൽകി

കോഴിക്കോട്: കോർപറേഷൻ 2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷി വിഭാഗക്കാരായ ഗുണഭോക്താക്കൾക്കുള്ള സൈഡ് വീൽ സ്കൂട്ടർ, ഇലക്ട്രോണിക് വീൽ ചെയറുകൾ എന്നിവ വിതരണം ചെയ്തു. ടൗൺഹാളിൽ മേയർ ഡോ. എം.ബീന ഫിലിപ്പ് വിതരണോദ്ഘാടനം നിർവഹിച്ചു. ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് അധ്യക്ഷത വഹിച്ചു. സി.ഡി.പി ധന്യ റിപ്പോർട്ട് അവതരിപ്പിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ ഡോ.എസ്. ജയശ്രീ, കൗൺസിലർ കെ.സി. ശോഭിത എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി. ദിവാകരൻ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.