താമരശ്ശേരി: ദേശീയപാത ഈങ്ങാപ്പുഴയിൽ തിരുവമ്പാടി സ്വദേശി തയ്യിൽ ഷംസുദ്ദീനെ (37) ഇടിച്ചുതെറിപ്പിച്ച് മരണത്തിന് കാരണമായ കാർ താമരശ്ശേരി പൊലീസ് പിടികൂടി. കോടഞ്ചേരി സ്വദേശി രഞ്ജിത്താണ് കാർ ഓടിച്ചതെന്നും ഇടിച്ച സ്വിഫ്റ്റ് കാർ രഞ്ജിത്തിന്റെ ജ്യേഷ്ഠന്റെ ഭാര്യയുടെ പേരിലുള്ളതാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈങ്ങാപ്പുഴയിലെ ഒരു സ്വകാര്യ ചടങ്ങിൽ കാറ്ററിങ് സർവിസിന് എത്തിയതായിരുന്നു ഷംസുദ്ദീൻ. സാധനം വാങ്ങാനായി സമീപത്തെ കടയിലേക്ക് പോകുമ്പോഴാണ് ചുവന്ന നിറത്തിലുള്ള സ്വിഫ്റ്റ് കാർ ഇടിച്ചുതെറിപ്പിച്ചത്. ഷംസുദ്ദീൻ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് മരിച്ചത്. സി.സി.ടി.വി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് കാർ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.