കൊടുവള്ളി: കരൂഞ്ഞിയിൽ വീടുകളിൽ നിർത്തിയിട്ട ബൈക്കുകളിൽനിന്ന് വ്യാപകമായി പെട്രോൾ മോഷ്ടിച്ചതായി പരാതി. തിങ്കളാഴ്ച പുലർച്ചയാണ് മോഷണം നടന്നത്. കരൂഞ്ഞി വലിയപുരക്കൽ ത്രിലോകനാഥൻ, വെള്ളരിക്കാങ്ങിൽ ശേഖരൻ നായർ, ചേമ്പുംകാലയിൽ സുരേന്ദ്രൻ, വില്യാർകുന്നത്ത് വിപിൻ എന്നിവരുടെ വീടുകളിൽനിന്നാണ് പെട്രോൾ ഊറ്റിയത്. രണ്ട് യുവാക്കൾ വില്യാർകുന്നത്ത് വിപിന്റെ വീട്ടിലെ ഗേറ്റ് ചാടിക്കടന്ന് പോർച്ചിൽ നിർത്തിയിട്ട ബൈക്കിൽനിന്ന് പെട്രോൾ മോഷ്ടിക്കുന്ന ദൃശ്യം സി.സി ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. പ്രദേശത്തെ നാല് വീടുകളിലെ പത്ത് ബൈക്കുകളിൽ നിന്നാണ് പോട്രോൾ കവർന്നത്. കരൂഞ്ഞിയിൽ നടന്ന മോഷണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിപിൻ കൊടുവള്ളി പൊലീസിൽ പരാതി നൽകി. പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. കരൂഞ്ഞിയിലെ വീടുകളിൽനിന്ന് പെട്രോൾ മോഷ്ടിച്ചവരെ കണ്ടെത്തി മാതൃകപരമായി ശിക്ഷിക്കണമെന്ന് നെടുമല ഡിവിഷൻ കൗൺസിലർ ഇ. ബാലൻ പൊലീസ് അധികൃതരോട് ആവശ്യപ്പെട്ടു. രണ്ടുമാസം മുമ്പ് കരൂഞ്ഞി ചേമ്പുംകാലയിൽ പുഷ്പാകരന്റെ വീട്ടിൽനിന്ന് ബൈക്ക് കളവുപോയിരുന്നു. രണ്ടുദിവസം മുമ്പ് കിഴക്കോത്ത് കാവിലുമ്മാരം എൻ.ബി.ടി ഹാളിൽ നടന്ന പൂർവവിദ്യാർഥി സംഗമത്തിന് കൊണ്ടുവന്ന ജനറേറ്ററിൽനിന്ന് ഡീസൽ മോഷ്ടിച്ചതായും പരാതിയുണ്ട്. വാവാട് പ്രദേശത്തെ വിവിധ ഭാഗങ്ങളിൽനിന്ന് വാഹനങ്ങളിൽനിന്ന് ഇന്ധനം മോഷ്ടിക്കുന്നത് പതിവായതായി പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.