ചീക്കിലോട് ബസ് സ്റ്റാൻഡ് ചളിമയം

നന്മണ്ട: മഴ തുടങ്ങിയതോടെ ചീക്കിലോട് ബസ് സ്റ്റാൻഡിൽ ചളിനിറഞ്ഞത് യാത്രക്കാർക്ക് ദുരിതമാകുന്നു. നവീകരണത്തോടൊപ്പം സൗന്ദര്യവത്കരണത്തിനായി സ്റ്റാൻഡിൽ കട്ട പാകാനായി പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും തുക നീക്കിവെച്ചിരുന്നു. എന്നാൽ, ജോലി ഏറ്റെടുത്ത കരാറുകാരൻ ഇതുവരെ പണി തുടങ്ങിയിട്ടില്ല. ബാലുശ്ശേരി, കോഴിക്കോട്, നരിക്കുനി, ഉള്ളിയേരി ഭാഗത്തേക്കായി ഒട്ടേറെ സ്വകാര്യ ബസുകൾ ഈ സ്റ്റാൻഡിൽനിന്ന് പുറപ്പെടുന്നു. ചളിനിറഞ്ഞ സ്റ്റാൻഡിൽ ബസ് നിർത്തുക പ്രയാസമാണെന്നും യാത്രക്കാരുടെ സുരക്ഷിതത്വം കണക്കിലെടുത്ത് പഞ്ചായത്ത് ബദൽ സംവിധാനം ഏർപ്പെടുത്തണമെന്നും ബസ് ജീവനക്കാർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.