ഒളവണ്ണ: മഴയിൽ വീടിന്റെ മേൽക്കൂര തകർന്ന് വീട്ടമ്മക്ക് പരിക്കേറ്റു. മാമ്പുഴക്കാട്ട് കോളനിയിൽ ടി.പി. വാസുവിന്റെ വീടിനാണ് അപകടം സംഭവിച്ചത്. ചൊവ്വാഴ്ച പുലർച്ച 4.30ഓടെ വീടിന്റെ മേൽക്കൂര ഒന്നാകെ തകർന്നുവീഴുകയായിരുന്നു. വാസുവും ഭാര്യ തങ്കവുമായിരുന്നു അപകട സമയത്ത് വീട്ടിലുണ്ടായിരുന്നത്. അപകടത്തിൽ തങ്കത്തിന്റെ തലക്ക് പരിക്കുണ്ട്. മഴ കനത്താൽ പ്രദേശത്ത് അപകടസാധ്യതയുള്ള നിരവധി വീടുകളുണ്ട്. വർഷങ്ങൾ പഴക്കമുള്ള, മേൽക്കൂര ദ്രവിച്ച വീടുകളിലാണ് പലരും താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.