സി.പി.ഐ ലോക്കൽ സമ്മേളനം

കൂട്ടാലിട: ജൈവവൈവിധ്യങ്ങളുടെ കലവറയായ ചെങ്ങോടുമല ഖനനമാഫിയയുടെ കൈയിൽനിന്നും സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് സി.പി.ഐ കോട്ടൂർ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. സി.പി.ഐ ജില്ല സെക്രട്ടറി ടി.വി. ബാലൻ ഉദ്ഘാടനം ചെയ്തു. കെ.കെ. നാരായണൻ പതാക ഉയർത്തി. എൻ. മുരളീധരൻ അധ്യക്ഷത വഹിച്ചു. കെ.വി. സത്യൻ പ്രവർത്തന റിപ്പോർട്ടും വരവുചെലവ് കണക്കും അവതരിപ്പിച്ചു. ജില്ല കമ്മിറ്റി അംഗം ടി.എം. ശശി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. എൻ.കെ. ദാമോദരൻ, സി.എം. സത്യൻ, കിഷോർ കക്കഞ്ചേരി, ടി.എം. കുമാരൻ എന്നിവർ സംസാരിച്ചു. Photo: സി.പി.ഐ കോട്ടൂർ ലോക്കൽ സമ്മേളനം ജില്ല സെക്രട്ടറി ടി.വി. ബാലൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.