റോഡ് സഞ്ചാരയോഗ്യമാക്കണം

കോഴിക്കോട് : കുറ്റ്യാടി കായക്കൊടി പഞ്ചായത്ത് കൂട്ടൂര്‍ പത്താം വാര്‍ഡ് മുട്ട് നട എടലാട്ട് താഴെ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് കേരള ദലിത് ഫെഡറേഷനും കെ.ഡി.വൈ.എഫ് നേതാക്കളും ആവശ്യപ്പെട്ടു. വിദ്യാർഥികളും രോഗികളുമടക്കം നിരവധി പേര്‍ യാത്രക്കായി ആശ്രയിക്കുന്ന റോഡാണിത്. 100 ഓളം കുടുംബങ്ങളാണ് ദുരിതത്തിലാവുന്നത്. ജില്ലാ പ്രസിഡന്റ് ഇ. ബാബു കെ.ഡി.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് സുധീഷ് പയ്യനാട്, രമേഷ് കൊണ്ടോട്ടി അഭിഷേക്, എം.ടി. മിഥുന്‍ ബാബു , രഞ്ജിത് കുറ്റ്യാടി, ശ്രീരാഗ്, മനോജ്, സുരേന്ദ്രന്‍ എന്നിവര്‍ റോഡ് സന്ദര്‍ശനത്തിനുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.