ബേപ്പൂർ: മാറാട് ജനമൈത്രി പൊലീസ് പരിധിയിലെ റസിഡൻറ്സ് കോഓഡിനേഷൻ കമ്മിറ്റി വാർഷികയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. യോഗം കോർപറേഷൻ നഗരാസൂത്രണ സ്ഥിരം സമിതി ചെയർപേഴ്‌സൻ കെ. കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു. ഫൈസൽ ചോയിമഠം അധ്യക്ഷത വഹിച്ചു. മോഹനൻ മലർകാവിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ അജയ്കുമാർ, മുൻ കോഓഡിനേഷൻ സെക്രട്ടറി ഹംസക്കോയ, സാമൂഹിക പ്രവർത്തക സിസ്റ്റർ മഞ്ജു, മാറാട് ജനമൈത്രി പൊലീസ് ബീറ്റ് ഓഫിസർമാരായ കെ. ധനേഷ് കുമാർ, എം.ബി. സുജാത എന്നിവരെ ആദരിച്ചു. മദ്യം, മയക്കുമരുന്ന് എന്നിവ നിർമാർജനം ചെയ്യുന്നതിന് ബോധവത്കരണം നടത്തുക, പൊലീസിന് സഹകരണവും പിന്തുണയും നൽകുക, പ്ലാസ്റ്റിക് മാലിന്യ സംസ്കരണം കോർപറേഷൻ സഹകരണത്തോടെ ഊർജിതമാക്കുക, റോഡിന്റെ ഇരു വശങ്ങളിലും ഫൂട്പാത്ത് നിർമിച്ച് കൈവേലി കെട്ടി കാൽനടക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുക, തെരുവോര കച്ചവടക്കാർക്ക് പുനരധിവാസ പാക്കേജ് നടപ്പാക്കുക, ഗോതീശ്വരം ചിൽഡ്രൻസ് പാർക്ക് നവീകരിക്കുക, കടൽതീരങ്ങൾ ആകർഷണീയമാക്കി വിനോദ സഞ്ചാര വികസനത്തിന് ആക്കം കൂട്ടുക തുടങ്ങിയ വിഷയങ്ങളിൽ നടപടി സ്വീകരിക്കുന്നതിന് പ്രമേയങ്ങൾ അവതരിപ്പിച്ചു. സി.പി. ആലിക്കോയ, ഡിവിഷൻ കൗൺസിലർമാരായ കൊല്ലരത്ത് സുരേശൻ, വാടിയിൽ നവാസ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ്-ഫൈസൽ ചോയിമഠം, ജന.സെക്രട്ടറി-ടി.വി. ഷിജു, വൈസ് പ്രസിഡന്റ്- സന്തോഷ് കുമാർ, അനിൽ കുമാർ, സെക്രട്ടറിമാർ- മോഹനൻ, ടി. വിനോദ്, ട്രഷറർ സുധീഷ് മണ്ണടത്ത് എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.