'ഗ്യാൻവാപിയെ ബാബരിയാക്കാൻ സമ്മതിക്കില്ല'

കോഴിക്കോട്: ഗ്യാൻവാപി മസ്ജിദ് തകർക്കാനുള്ള ഗൂഢാലോചനകൾ ചെറുക്കുമെന്നും മറ്റൊരു ബാബരി ആവർത്തിക്കാൻ അനുവദിക്കില്ലെന്നും എസ്​.ഡി.പി.ഐ ജില്ല പ്രസിഡന്റ് മുസ്തഫ കൊമ്മേരി. ദേശവ്യാപകമായി എസ്.ഡി.പി.ഐ സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ഭാഗമായി കോഴിക്കോട് ടൗണിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.എ. സലീം, ഷാനവാസ് മാത്തോട്ടം, കെ.പി. ജാഫർ , മുഹമ്മദ് ഷിജി, കബീർ വെള്ളയിൽ, ജുഗൽ പ്രകാശ്, അൻവർ, നിസാർ ചെറുവറ്റ, മുഹമ്മദ് കാരന്തൂർ, ലത്തീഫ് ആണോറ, ടി.പി. മുഹമ്മദ്, അശ്റഫ്, സി.പി. ബഷീർ, റസാഖ് ആരാമ്പ്രം, നവാസ് ബാലുശേരി, സലാം കപ്പുറം, ഹമീദ് എടവരാട്, സി.കെ. കുഞ്ഞിമൊയ്തീൻ മാസ്റ്റർ, നവാസ് കണ്ണാടി, നൗഷാദ് വേളം, റിയാസ് പയ്യോളി, സി.കെ. റഹീം മാസ്റ്റർ, ഇ.കെ. മുഹമ്മദലി, ശംസീർ ചോമ്പാല, കെ.വി.പി. ഷാജഹാൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.