എസ്​.എഫ്​.ഐ സംസ്ഥാന സ​മ്മേളനം: പരീക്ഷ മാറ്റിയതായി ആക്ഷേപം

കോഴിക്കോട്​: വിദ്യാർഥി നേതാക്കളുടെ സൗകര്യാർഥം എസ്​.എഫ്​.ഐ സംസ്ഥാന സ​മ്മേളനദിനത്തിലെ പരീക്ഷ കാലിക്കറ്റ്​ സർവകലാശാല മാറ്റിയതായി ആക്ഷേപം. ഈ മാസം 23ന്​ നടക്കേണ്ടിയിരുന്ന സർവകലാശാല കാമ്പസിലെ വിവിധ പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ പി.ജി വിദ്യാർഥികളുടെ റഗുലർ, സപ്ലിമെന്‍ററി, ഇംപ്രൂവ്​മെന്‍റ്​ പരീക്ഷകളാണ്​ ജൂൺ ആറിലേക്ക്​ മാറ്റിയത്​. മറ്റ്​ ഒന്നാം സെമസ്റ്റർ പി.ജി വിദ്യാർഥികളുടെ പരീക്ഷയിൽ മാറ്റമില്ല. 23 മുതൽ 27 വരെ പെരിന്തൽമണ്ണ ഏലംകുളത്താണ്​ എസ്​.എഫ്​.ഐ സംസ്ഥാന സമ്മേളനം. വി.സിയുടെ നിർദേശ പ്രകാരമാണ്​ നടപടി. പരീക്ഷ മാറ്റണമെന്ന്​ എസ്​.എഫ്​.ഐ ആവശ്യപ്പെട്ടതായാണ്​ വിവരം. 2021 നവംബറിൽ നടക്കേണ്ട പരീക്ഷയാണ്​ ഇപ്പോൾ നടത്തുന്നത്​. പരീക്ഷ മാറ്റണമെന്ന്​ ചില പഠനവകുപ്പുകൾ വൈസ്​ ചാൻസലറോട്​ അഭ്യർഥിച്ചിരുന്നതായും വി.സിയുടെ നിർദേശ​മനുസരിച്ചാണ്​ മാറ്റിവെക്കാൻ ഉത്തരവിട്ടതെന്നും പരീക്ഷ കൺട്രോളർ ഗോഡ്​വിൻ സാംരാജ്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.