വടകര: കാലവർഷത്തിന് മുന്നോടിയായി മണ്ഡലത്തിലെ തീരദേശ മേഖലയിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം കെ.കെ രമ എം.എൽ.എ യുടെ നേതൃത്വത്തിൽ ചേർന്നു. തീരദേശത്തെ 17 കിലോമീറ്ററോളം വരുന്ന ഭാഗത്താണ് മഴക്കെടുതികൾ കൂടുതലും ബാധിക്കുന്നത്. ദുരിത കാലത്ത് മാത്രം താൽക്കാലിക പരിഹാരമുണ്ടാവുകയാണ് ഇത്തരം സ്ഥലങ്ങളിൽ പതിവ്. മുന്നൊരുക്കമെന്ന നിലയിലാണ് എം.എൽ.എ യോഗം വിളിച്ചത്. നിരവധി പരാതികളാണ് ജനപ്രതിനിധികളുടെ ഭാഗത്തുനിന്നും ഉണ്ടായത്. കഴിഞ്ഞ മഴക്കാലത്തിനുശേഷം കടൽഭിത്തിക്കായി കല്ലിട്ട സ്ഥലങ്ങളിലെ കല്ലുകൾ അധികവും താഴ്ന്നുപോയതായും കടലെടുത്തതായും ജനപ്രതിനിധികൾ പറഞ്ഞു. താൽക്കാലികമായി പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ യോഗത്തിൽ തീരുമാനമായി. ഇതിനായി ജനപ്രതിനിധികൾ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം സ്ഥലങ്ങൾ കണ്ട് ഉടൻ എന്തുചെയ്യാൻ കഴിയുമെന്ന് റിപ്പോർട്ട് നൽകണമെന്നും എം.എൽ.എ നിർദേശിച്ചു. കെ.കെ. രമ എം.എൽ.എ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്‌സൻ കെ.പി. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. ഗിരിജ, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്‍റ് പി. ശ്രീജിത്ത്, ചോറോട് പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ചന്ദ്രശേഖരൻ മാസ്റ്റർ, വടകര തഹസിൽദാർ പ്രസിൽകുമാർ തീരപ്രദേശത്തെ വാർഡ് മെമ്പർമാർ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. ആർ.ഡി.ഒ സി. ബിജു സ്വാഗതം പറഞ്ഞു. ചിത്രം മഴക്കാല മുന്നൊരുക്കത്തിന്റ ഭാഗമായി കെ.കെ രമ എം എൽ എ യുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗം Saji 4
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.